Hot Posts

6/recent/ticker-posts

അന്തർദേശീയ പരിസ്ഥിതി ദിനാചരണം നടന്നു




മാറിയിടം എൽ.ബി.എം. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ പരിസ്ഥിതി ദിനാചരണം നടന്നു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ വനം വകുപ്പുമായി സഹകരിച്ച് പ്രകൃതിക്ക് ഇണങ്ങിയ തനി നാടൻ വൃക്ഷ തൈകൾ ആണ് നട്ടുപിടിപ്പിക്കുന്നത്. 

പ്രദേശത്തെ കർഷകരെ കൂട്ടു ചേർത്തു കൊണ്ട് മൂന്നു വർഷത്തെക്കുള്ള പരിപാലന പ്രവൃത്തികളുടെ ഓഡിറ്റിംഗും  കൂടി ചേരുന്നതാണ് പദ്ധതി. ലൈബ്രറി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. 


താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണൻ, കടപ്ലാമറ്റം ഗവ.ടെക്നിക്കൽ എച്ച്.എസ്. സൂപ്രണ്ട് ആർ. ഉണ്ണികൃഷ്ണൻ, ജവഹർ RPS പ്രസിഡൻ്റ് അലക്സ്  കുരുവിള,വിദ്യാർത്ഥി ലീഡർ അർച്ചന, തുടങ്ങിയവർ സംസാരിച്ചു. കർഷകരും വിദ്യാർത്ഥികളുമായി നൂറുകണക്കിനാളുകൾ സംബന്ധിച്ചു. 



ലൈബ്രറി സെക്രട്ടറി ബേബി.കെ.എം, ലൈബറി കർഷകവേദി കൺവീനർ ജയ്സൺ അബ്രഹാം ,കമ്മറ്റിയംഗം ആൻറണി സെബാസ്റ്റ്യൻ, ലൈബ്രേറിയൻ ജോബിൻ ജോസഫ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.







Reactions