Hot Posts

6/recent/ticker-posts

കാവുംകണ്ടം സ്നേഹ കർഷക ഗ്രൂപ്പിന്റെ വാർഷികം ആചരിച്ചു


കാവുംകണ്ടം: കാവുംകണ്ടം സ്നേഹ സ്വാശ്രയസംഘഗ്രൂപ്പിന്റെ വാർഷിക സമ്മേളനം കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് നടത്തി. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. 



സലോമി ജോഷി കൈതോലിൽ ആമുഖപ്രഭാഷണം നടത്തി. പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. 


സജിനി കരിഞ്ഞാങ്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാശ്രയ സംഘം കടനാട് സോണൽ കോർഡിനേറ്റർ ആലീസ് ഇരുവേലിക്കുന്നേല്‍ ചർച്ച യ്ക്ക് നേതൃത്വം നൽകി. 



സലോമി ജോഷി കൈതോലില്‍, ഗ്രേസി ചിറപ്പുറത്തേൽ, സജിനി കരിഞ്ഞാങ്കൽ, ബീനാ ബെന്നി കുന്നേൽ, മിനി വർക്കി വല്യാത്ത്, സിന്ധു രവി കരിഞ്ഞാങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 



Reactions