Hot Posts

6/recent/ticker-posts

'ടെക്കി റൂബി ഫിയസ്റ്റ് 2023'; ബ്രില്ല്യന്റ് എൻജിനീയറിംഗ് വിക്ടറി ഡേ ജൂലൈ 16 ന്


പാലാ: 2023 ദേശീയ സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുവാൻ 'ടെക്കി റൂബി ഫിയസ്റ്റ്' ജൂലൈ 16 നു രാവിലെ 9 മണി മുതൽ പാലാ സെന്റ്.തോമസ് കോളേജ് സ്പോർട്സ് കോംപ്ലസ്സിൽ വെച്ച് നടത്തപ്പെടുന്നു. 



വിവിധ എൻജിനീയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടിയ 700 ൽ  അധികം ആളുകൾ പങ്കെടുക്കുകയും ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രസ്‌തുത ചടങ്ങിൽ Jee Main, Jee Advance, KEAM, IISER പരീക്ഷകളിൽ മികച്ച റാങ്കുകൾ നേടിയവർക്ക് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ സ്നേഹ ഉപഹാരമായി ക്യാഷ് അവാർഡുകളും ഗോൾഡ് മെഡലുകളും ഉൾപ്പെടെ 1 കോടി രൂപയിലധികം ബ്രില്ല്യന്റിന്റെ സ്നേഹോപഹാരമായി സമ്മാനിക്കുന്നു. 




രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉൽഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ.ജയരാജ്, എം.പി മാർ, എംഎൽഎ മാർ, മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


Reactions