കാവുംകണ്ടം: കാവുംകണ്ടം ഇടവകയുടെ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തി പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു. ആരാധന, ആഘോഷമായ പാട്ടു കുർബാന, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമ്മങ്ങൾക്ക് ഫാ.സ്കറിയ വേകത്താനം നേതൃത്വം നല്കി.
എല്ലാവർക്കും നേർച്ച വിതരണം ചെയ്തു. ജൂലൈ 6- നാണ് സഭയിൽ പുണ്യവതിയുടെ തിരുനാൾ ആഘോഷിക്കുന്നത്. വിശുദ്ധ മരിയ ഗൊരേത്തി പുണ്യവതിയുടെ നാമധേയത്തിലുള്ള പാലാ രൂപതയിലെ ഏക ദൈവാലയമാണ് കാവുംകണ്ടം പള്ളി.
വിശുദ്ധ മരിയ ഗൊരേത്തി പുണ്യവതിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള അപൂർവ്വം ദൈവാലയങ്ങളിൽ ഒന്നാണ് കാവുംകണ്ടം പള്ളി. വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങാൻ ധാരാളം പേർ പള്ളിയിൽ വരാറുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധയുടെ നൊവേന നടത്തുന്നു.
വികാരി ഫാ.സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സിജു കോഴിക്കോട്ട്, ബിജോ എമ്പ്രയിൽ തുടങ്ങിയവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകി.








