Hot Posts

6/recent/ticker-posts

നാടിന് നോവായി ദേവുവും ദീപുവും



രണ്ട് ദിവസം മുമ്പ് മരണപ്പെട്ട അനിയന് പിന്നാലെ ചേച്ചിയും മരണപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് തീക്കോയി. തീക്കോയി സ്വദേശികളായ ധനിഷ അനീഷ് ദമ്പതികളുടെ  5,6 വയസുള്ള കുരുന്നുകൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത് നാടിന് തീരാ വേദന ആയിരിക്കുകയാണ്. 


രണ്ടുപേരിൽ ഇളയ കുഞ്ഞായ ദീപു പനി ബാധയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. വീട്ടിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് അന്നേ ദിവസം തന്നെ സംസ്കാരവും നടത്തി. അന്ന് തന്നെ പനി സംബന്ധമായ അസുഖത്തെ തുടർന്ന് സഹോദരി ദേവുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. 



ഗുരുതരാവസ്ഥയിൽ തുടർന്ന് പെൺകുഞ്ഞും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച രാത്രി തന്നെ കുഞ്ഞിന്റെ സംസ്‍കാരം നടത്തി. അരയ്ക്ക് താഴോട്ട് സ്വാധീനം കുറവായതിനാൽ കുട്ടികൾക്ക് നടക്കാൻ കഴിയുമായിരുന്നില്ല. സെന്റ് തോമസ് എൽപി സ്കൂൾ മംഗളഗിരി ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.








 



 
Reactions