Hot Posts

6/recent/ticker-posts

പൊറോട്ടയ്ക്കു സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു

പ്രതീകാത്മക ചിത്രം

കോട്ടയം: പൊറോട്ടയ്ക്കു സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനു നേര്‍ക്ക് ആക്രമണം. ഹോട്ടല്‍ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിൽ ഞായറാഴ്ച രാത്രിയിലായിരുന്നു ആക്രമണം.





രാത്രി ഒന്‍പതരയോടെയാണു മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. ഇവര്‍ക്കു പൊറോട്ട നല്‍കിയപ്പോള്‍ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. 


ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘം ഇതര സംസ്ഥാനക്കാരനായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ തൊഴിലാളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









 



Reactions