Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു



തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഴം, പച്ചക്കറി ഓണവിപണി  ഇക്കോ ഷോപ്പിൽ ആരംഭിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് ഓണ വിപണിയുടെ ഉൽഘാടനം നിർവഹിച്ചു. 


ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെസി ജെയിംസ്, മോഹനൻ കുട്ടപ്പൻ, കൃഷി ഓഫിസർ നീതു തോമസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, ഇക്കോ ഷോപ്പ് ഭാരവാഹികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 




കർഷകരിൽ നിന്നും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ സബ്‌സിഡി നിരക്കിലാണ് വിപണിയിൽ വിറ്റഴിക്കുന്നത്.








 



 
Reactions