Hot Posts

6/recent/ticker-posts

കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി


കത്തെഴുതി വച്ചശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തിയെന്ന് പൊലീസ്. കാട്ടാക്കടയിൽനിന്നു പോയ പതിമൂന്നുകാരനെയാണ് കണ്ടെത്തിയത്. 



8 ‌എ ക്ലാസിലെ സുഹൃത്തിനു കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നു എന്നും കത്തെഴുതി വച്ചാണ് കുട്ടി പോയിരുന്നത്. പുലർച്ചെയാണ് കുട്ടിയെ കാണാതായത്. 




പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. കള്ളിക്കാട്ടെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

Reactions