Hot Posts

6/recent/ticker-posts

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ

representative image 


2023–24 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ. മൂല്യനിർണയ ക്യാംപ് ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തും. 


ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും. ഈ മാസം 25നു തുടങ്ങാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ പരീക്ഷ നടക്കും. കോഴികോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.


പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. 4,04,075 പേർ പരീക്ഷ എഴുതും. കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലാണ്. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്നു 2,661 പേർ പരീക്ഷ എഴുതും. 




 

Reactions