Hot Posts

6/recent/ticker-posts

ബിജെപിയില്‍ ചേര്‍ന്ന വൈദികനെ പള്ളി ചുമതലയില്‍ നിന്ന് മാറ്റി


representative image

ഇടുക്കി: ഇടുക്കി കൊന്നത്തടി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്ന്‌ അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.


അതേസമയം വികാരി ഫാദര്‍ കുര്യാക്കോസ് മറ്റം ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ മങ്കുവ പള്ളിയുടെ വികാരി ചുമതലയില്‍ നിന്ന്‌ നീക്കി. താത്കാലികമായിട്ടാണ് മാറ്റിയതെന്ന് ഇടുക്കി രൂപതയുടെ പത്ര കുറിപ്പില്‍ വ്യക്തമാക്കി.








Reactions