Hot Posts

6/recent/ticker-posts

കാവുകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി


കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ കാവുംകണ്ടം പാരീഷ് ഹാളിൽവച്ച് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി. അമൽ ജസ്റ്റിൻ കള്ളിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അനിത ജിബി കൊല്ലപ്പള്ളിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. 

ഫാ.സ്കറിയ വേകത്താനം മുഖ്യ സന്ദേശം നൽകി. ഇതോടനുബന്ധിച്ച് കുഞ്ഞച്ചൻ ക്വിസ് മത്സരം നടത്തി. തുടർന്ന് ഗ്രീൻ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനം നൽകി. 






ഡെന്നി ജോർജ് കൂനാനിക്കൽ, സിമി ഷിജു കട്ടക്കയം, അനു സണ്ണി വാഴയിൽ, റോസ് ബിജു കണ്ണഞ്ചിറ, അജോ ബാബു വാദ്ധ്യാനത്തിൽ, ഏദൻ സെനീഷ് മനപ്പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions