Hot Posts

6/recent/ticker-posts

മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


പാലാ: മീനച്ചിലാറ്റിൽ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ കൊച്ചുമഠത്തിൽ രവീന്ദ്രൻ നായരുടെ മകൻ ഹരി (34) ആണ് മരിച്ചത്. 

രാവിലെ പത്തര മുതൽ ആരംഭിച്ച തെരച്ചിലിനൊടുവിൽ ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിനും സ്കൂബ ടീമിനും പുറമേ ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർജൻസി സംഘവും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ നൻമക്കൂട്ടം പ്രവർത്തകരും എത്തി തെരച്ചിലിൽ പങ്കാളികളായി. ടീം എമർജൻസിയിലെ അഷ്റഫ് കുട്ടിയാണ് മൃതദേഹം കണ്ടെടുത്തത്.


രാവിലെ ഒൻപതരയോടെയാണ് ഹരി കടവിലെത്തിയത്. ആറിന്റെ സൈഡിലൂടെ ഹരി നടന്നുനീങ്ങുന്നത് കടവിലെത്തിയ മറ്റൊരാൾ കണ്ടിരുന്നു. പിന്നീട് ഹരിയെ കാണാതാവുകയായിരുന്നു. ഹരിയുടെ വസ്ത്രവും ചെരിപ്പും മൊബൈലും കടവിൽ കണ്ടെത്തി. തുടർന്നാണ് തിരച്ചിലാരംഭിച്ചത്.


ആന പാപ്പാനായിരുന്ന ഹരി തിരുനക്കരയിലും കൊല്ലത്തും പാപ്പാനായി ജോലി ചെയ്തിതിട്ടുണ്ട്. കുറച്ചു കാലമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. 


Reactions