Hot Posts

6/recent/ticker-posts

ത്രിദിന സാമൂഹിക ബോധന പരിശീലന ക്യാമ്പ് നടത്തി



അങ്കമാലി: മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ത്രിദിന സാമൂഹിക ബോധന പരിശീലന ക്യാമ്പ് നടത്തി. ഐ.ക്യൂ.എ.സി മുൻ കോർഡിനേറ്റർ ഷൈനി കെ.ഇട്ടിച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആലുവ ന്യൂനപക്ഷ യുവജന കേന്ദ്രം പ്രിൻസിപ്പാൾ ഡോ.കെ.കെ സുലേഖ അധ്യക്ഷത വഹിച്ചു. ജന്തുശാസ്ത്ര വിഭാഗം മേധാവി കെ.ലീന ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ.കെ.ടി ടെജി, അനഘ സാബു എന്നിവർ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളിൽ അഡ്വ.ചാർളി പോൾ, സഹീറ തങ്ങൾ, ഡോ.അംബികാ ദേവി, അഡ്വ.ഷൈജൻ ജോസഫ്, ഡോ.റസീന പത്മം, സപ്ന സിറാജുദ്ദീൻ എന്നിവർ ക്ലാസുകൾ നയിച്ചു.

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പാത്ത് വെ-സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാമാണിത്. സാമൂഹിക ജീവിതവും കുടുംബ ജീവിതവും മികവോടെ കൈകാര്യം ചെയ്യാൻ യുവ തലമുറയെ പ്രാപ്തരാക്കുന്ന പ്രോഗ്രാമിന് കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും ആലുവ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും നേതൃത്വം നല്കുന്നു.


Reactions