Hot Posts

6/recent/ticker-posts

പാലാ - രാമപുരം റോഡില്‍ ശബരിമല തീര്‍ത്ഥാടക വാഹനം ഓട്ടോയിലിടിച്ച് അപകടം


പാലാ - രാമപുരം റോഡില്‍ ശബരിമല തീര്‍ത്ഥാടക വാഹനം ഓട്ടോയിലിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ടാറ്റ എയ്‌സ് ഓട്ടോയിലാണ് ഇടിച്ചത്. ഓട്ടോ യാത്രികര്‍ക്കാണ് പരിക്കേറ്റത്. 

ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിവന്നവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. കോതമംഗലം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. 4 കുട്ടികളും 2 മുതിര്‍ന്നവരുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. 


ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നു.


Reactions