Hot Posts

6/recent/ticker-posts

കെ.എം.മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും



കോട്ടയം: കെ.എം.മാണിയുടെ ആത്മകഥ ഈ മാസം 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സ്പീക്കർ എ.എൻ.ഷംസീർ പുസ്തകം ഏറ്റുവാങ്ങും. നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകീട്ട് 3.30-ന് നടക്കുന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം. കെ.എം.മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ.മാണി എം.പി. അധ്യക്ഷനാകും.

മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതം പറയും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി., 



മാതൃഭൂമി മാനേജിങ്‌ ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ എന്നിവർ ആശംസകൾ നേരും. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നന്ദി പറയും.


Reactions