Hot Posts

6/recent/ticker-posts

തിങ്കളാഴ്ച ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി



മകരവിളക്ക്, തൈപ്പൊങ്കല്‍, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച്‌ തിങ്കളാഴ്ച (ജനുവരി 15) സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തിരുവനന്തപുരം ജില്ലയിലാണ് മകരശീവേലി പ്രമാണിച്ച്‌ സ്‌കൂളുകള്‍ക്ക് അവധി. 



കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടും പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടുമാണ് അവധി നല്‍കിയിരിക്കുന്നത്.


Reactions