പാലാ: പി.ടി തോമസ് ഫൗണ്ടേഷൻ പാലാ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മുൻ എംഎൽഎ പി.ടി തോമസ് അനുസ്മരണവും അവാർഡ് ദാനവും നാളെ (09/01/2023) രാവിലെ 11 ന് പാലാ കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡിജോ കാപ്പൻ അറിയിച്ചു.
പി.ടി തോമസിൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.ടി പുരസ്കാരം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് രമേശ് ചെന്നിത്തലയും ഉമാ തോമസ് എംഎൽഎ യും ചേർന്ന് സമ്മാനിക്കും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും.

നാട്ടകം സുരേഷ്, ഡിജോ കാപ്പൻ, അഡ്വ.ബിജു പുന്നത്താനം, ജോമോൻ ഓടയ്ക്കൽ എന്നിവർ പ്രസംഗിക്കും. പൊതുപ്രവർത്തനത്തിൽ ആത്മാർത്ഥതയും വിശ്വാസ്യതയും കാത്തു സൂക്ഷിച്ച് അനീതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന പാർലെമെൻ്റേറിയൻന്മാരെ ആദരിക്കുന്നതിനാണ് പി.ടി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.




