Hot Posts

6/recent/ticker-posts

പൂഞ്ഞാർ സംഭവം: കാവുംകണ്ടം പള്ളിയിൽ പ്രതിഷേധ പ്രമേയം പാസാക്കിയും പ്രാർത്ഥന ദിനമായി ആചരിക്കുകയും ചെയ്തു



കാവുംകണ്ടം: പൂഞ്ഞാർ ഫൊറോന പള്ളിയിലെ ദൈവാരാധന തടസ്സപ്പെടുത്തിയതിന് ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് ആറ്റുചാലിനെ അപായപ്പെടുത്താൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളുടെ പ്രവർത്തനങ്ങളെ കാവുംകണ്ടം ഇടവക കൂട്ടായ്മ പ്രതിഷേധിച്ചു. 


കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമുദായ മൈത്രിക്ക് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്നും കാവുംകണ്ടം ഇടവക കൂട്ടായ്മ പാസ്സാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച സർക്കുലർ വികാരി ഫാ.സ്കറിയ വേകത്താനം കാവുംകണ്ടം പള്ളിയിൽ വായിച്ചു. 


ഇടവകയിലെ കുടുംബ കൂട്ടായ്മ, എ.കെ.സി.സി., പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം., ലീജിയൻ ഓഫ് മേരി, ഡി.സി.എം.എസ്, വിൻസെന്റ് ഡി പോൾ എന്നീ സംഘടനകളുടെ പേരിൽ പ്രതിഷേധ പ്രമേയം പാസ്സാക്കി. ഇടവകയിൽ പ്രാർത്ഥനാ ദിനമായി ആചരിച്ചു. 



ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, ബിൻസി ഞള്ളായിൽ, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരുരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions