Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതികൾക്ക് അംഗീകാരമായി



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,90,77,786 രൂപയുടെ 134 പ്രോജക്ടുകളാണ് 2024-2025 വർഷത്തിൽ നടപ്പിലാക്കുന്നത്. 



ഉത്പാദന മേഖലയിൽ 41,99250 രൂപയുടെയും സേവന മേഖലയിൽ 35,69,4211 രൂപയുടെയും പശ്ചാത്തല മേഖലയിൽ 14907325 രൂപയുടെയും പദ്ധതികളുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് 6660000 രൂപയുടെയും പദ്ധതികൾ ഉൾപെടുത്തിയിട്ടുണ്ട്. 



38 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,26,32325 രൂപയുമാണ് ഉൾപെടുത്തിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി. ജെയിംസ് അറിയിച്ചു.





Reactions