Hot Posts

6/recent/ticker-posts

മാതൃ - ശിശു ആരോഗ്യ പരിപാലന മാസാചരണ സമാപന സംഗമവും ബോധവൽകരണ ക്ലാസും നടത്തി പാലാ റോട്ടറി ക്ലബ്

പാലാ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മാതൃ ശിശു ആരോഗ്യ പരിപാലന മാസാചരണ സമാപന സംഗമത്തോടനുബന്ധിച്ച് പാലാ 12-ാം മൈൽ അംഗൻവാടിയിൽ വച്ച് പ്രശസ്ത ശിശു രോഗ വിദക്ത ഡോ. ബിന്നി സണ്ണി അമ്മമാർക്കായി ബോധവൽകരണ ക്ലാസ് നടത്തി. 


വ്യാഴാഴ്ച അംഗൻവാടിയിൽ വച്ചു നടന്ന സമാപന സംഗമത്തിൽ പാലാ റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ. സെലിൻ റോയി അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
"ആരോഗ്യമുള്ള അമ്മ, സന്തോഷമുള്ള കുഞ്ഞ്" എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാതൃ - ശിശു ആരോഗ്യ പരിപാലന മാസാചരണം നടത്തിയത്.
റോട്ടറി പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, സെക്രട്ടറി ഷാജി മാത്യു, ട്രഷറർ ബിജു കൂട്ടിയാനിയിൽ, വൈസ് പ്രസിഡൻ് റാണി ജേക്കബ്, അംഗൻവാടി ടീച്ചർ ഷീബ കെ എം, ഹെൽപർ നിർമല പി എൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions