Hot Posts

6/recent/ticker-posts

ബർഗറിൽ ജീവനുള്ള പുഴുക്കൾ: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ച് കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗം. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.


ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി ഉണ്ടായതിനെ തുടർന്ന് ചികിത്സയിലാണ്. ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കണ്ടെത്തിയത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. 
ഒരു ബർ​ഗർ പൂർണമായി ഇരുവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reactions