Hot Posts

6/recent/ticker-posts

വിസാറ്റ് എന്‍ജിനീയറിങ് കോളേജില്‍ നവാഗതര്‍ക്ക് പരിശീലനം

ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിങ് കോളേജില്‍ വിവിധ എഞ്ചിനീയറിങ് ഡിഗ്രീ വിഷയങ്ങള്‍ക്ക് അഡ്മിഷന്‍ ലഭിച്ച നവാഗത വിദ്യാര്‍ധികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.


കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനൂപ് കെ ജെ അദ്ധ്യക്ഷനായ ചടങ്ങില്‍ ഡയറക്ടര്‍ ഡോ ദിലീപ് കെ ഉത്ഘാടനം ചെയ്തു. പ്രശസ്ത സൈക്കോളജിസ്റ്റും കോര്‍പ്പറേറ്റ് ട്രെയിനിങ് വിദഗദ്ധനുമായ ഡോ ജസ്റ്റിന്‍ തോമസ് ക്ലാസ്സുകള്‍ നയിച്ചു.
ആര്‍ട്സ് ആന്ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ രാജു മാവുങ്കല്‍ സ്വാഗതവും പ്രൊഫസ്സര്‍ ഷീജ ഭാസ്കര്‍ നന്ദിയും പറഞ്ഞു. പി ആര്‍ ഒ ഷാജി അഗസ്റ്റിന്‍, പ്ലേസ്മെന്‍റ് ഓഫീസര്‍ ബീന്‍സ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു.

Reactions