Hot Posts

6/recent/ticker-posts

രാമപുരം കോളേജിൽ മാനേജ്മെന്റ് അസോസിയേഷൻ 'ഫ്ലാഷ് 2K24' ഉദ്‌ഘാടനം ചെയ്തു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 'ഫ്ലാഷ് 2K24' ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജർ റവ .ഫാ ബെർക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ഖത്തർടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ദേശീയ- യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച വിജയം നേടിയ ചടങ്ങിൽ വിദ്യാർഥികളെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് പൂർവ്വ വിദ്യർഥികളായ സൗത്ത് ഇന്ത്യൻ ബാങ്ക് എസ് ആർ മാനേജർ  എൽദോസ് കെ പീറ്റർ, 

ഫാഷൻ ഫോട്ടോ ജേർണലിസ്റ് ജെഫിൻ  ബിജോയ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആന്റണി, സ്റ്റാഫ് കോ- ഓർഡിനേറ്റർ മാരായ ധന്യ എസ് നമ്പൂതിരി, ഫാ.ബോബി ജോൺ, കോ- ഓർഡിനേറ്റർ അഭിനാഥ്‌ ജോജൻ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions