Hot Posts

6/recent/ticker-posts

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു


ഈരാറ്റുപേട്ട വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരണപ്പെട്ടത്. 12 പേരടങ്ങുന്ന സംഘം കുമരകത്തുനിന്നും ഇന്നലെയാണ് വാ​ഗമണിലെത്തിയത്. തിരികെ മടങ്ങവെയാണ് അപകടം. പരിക്കേറ്റ നിരവധി പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വേലത്തുശേരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.


Reactions