Hot Posts

6/recent/ticker-posts

+2 കഴിഞ്ഞ പെൺകുട്ടികൾക്കായി ഏകദിന സെമിനാർ

പാലാ: പാലാ അൽഫോൻസാ കോളേജിൻ്റെയും എസ്.എം.വൈ.എം. പാലായുടെയും ആഭിമുഖ്യത്തിൽ +2 കഴിഞ്ഞ പെൺകുട്ടികൾക്കായി ഉന്നത വിദ്യാഭ്യാസത്തെകുറിച്ചും തൊഴിലവസരങ്ങളെകുറിച്ചും മെയ് 13 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ ഏകദിന സെമിനാർ നടക്കും.  
ഏകദിന സെമിനാറിൽ നിരവധി തൊഴിലവസരങ്ങളും അവയ്ക്ക് സഹായകരമാകുന്ന കോഴ്‌സുകളും പരിചയപ്പെടുത്തുന്നതാണ്. നമ്മുടെ നാട്ടിൽ തന്നെ പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി സംവദിക്കാനുള്ള അവസരവും സെമിനാറിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളോടൊപ്പം മാതാപിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാം.
 
ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് മാത്രമായിരിക്കും പ്രവേശനം. രജിസ്ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾ ബ്രോഷറുകളിൽ നിന്നും കോളേജ് വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിൽ നിന്നും ലഭ്യമാണ്. ക്യാമ്പുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കായി എസ്.എം.വൈ.എം. രൂപതാ സമിതിയുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ: +917306920239


Reactions