Hot Posts

6/recent/ticker-posts

കോവിഡ് 19: വ്യത്യസ്തമാർന്ന ധനസമാഹരണ മാർഗവുമായി ഇന്ത്യയുടെ വനിതാഹോക്കി ടീം.


ന്യൂ ഡൽഹി: വലിയൊരു തുക തന്നെ PM CARES ഫണ്ടിലേക്ക് നൽകിയതിന് പിന്നാലെയാണ് വ്യത്യസ്തത നിറഞ്ഞ ധനസമാഹരണ മാർഗവുമായി ഇന്ത്യയുടെ ചുണകുട്ടികൾ രംഗത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗൺ മേയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ 17ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നെസ് ചലഞ്ചാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.
"കോവിഡ് 19 ലക്ഷകണക്കിന് ആളുകളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരുപാട് ആളുകൾ ഭക്ഷണത്തിന് വേണ്ടി അലയുന്ന വാർത്ത ദിവസവും പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും നമ്മൾ വായിക്കുന്നുണ്ട്. അവർക്ക് ഞങ്ങൾ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. ആലോചനകൾക്കൊടുവിൽ online ഫിറ്റ്നെസ് challenge എന്ന ആശയത്തിൽ എത്തി. ഇത് വഴി ഏകദേശം 1000 കുടുംബങ്ങൾക്ക് ഭക്ഷണം നൽകാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്" ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്യാപ്റ്റിൻ റാണി രാംഫൽ പറഞ്ഞു.
ഓരോ ദിവസവും പലതരത്തിലുള്ള ഫിറ്റ്നെസ് ടാസ്കുകളുമായി ഇവർ വരുകയും ഒപ്പം 10 പേരെ challenge ചെയ്യുകയും ചെയ്യുന്നു.അതോടൊപ്പം ഓരോ ദിവസവും ടാസ്‌ക് ചെയ്യുന്നതോടൊപ്പം ₹100 സംഭാവന ആയി മാറ്റിവെക്കുകയും ചെയ്യും. ഈ ₹100 സംഭാവന എന്നതും ചലഞ്ചിൽ ഉൾപ്പെടുന്നു.




"ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഫിറ്റ്നെസ് challenge ആയിരിക്കും ഓരോ ദിവസവും. ആ challenge ഏറ്റെടുക്കുന്നവർ ₹100 ഓ അതിൽ കൂടുതലോ സംഭാവന നൽകും. ഇക്കാര്യത്തിൽ എല്ലാവരും ഞങ്ങളെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വനിതാഹോക്കി ടീമിലെ എല്ലാവരും താഴ്ന്ന നിലയിൽ നിന്നും വന്നിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തോടും മറ്റ് അടിസ്ഥാന ആവശ്യങ്ങളുടെയും ബുദ്ധിമുട്ട് അറിയാവുന്നതും ആണ്. ഇപ്പോൾ ഞങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ ഉതകുന്ന ഒരു സ്ഥാനത്താണ്. ആളുകൾക്ക് ഭക്ഷണം, സാനിറ്റൈസറി കിറ്റുകൾ എന്നിവ ഉറപ്പാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." ടീം വൈസ് ക്യാപ്റ്റൻ സവിത പറഞ്ഞു.
ഇതിൽ നിന്നും ലഭിക്കുന്ന തുക ഡൽഹി ആസ്ഥാനമായുള്ള സർക്കാർ ഇതര സംഘടനയായ ഉദയ് ഫൗണ്ടേഷന് നൽകും. തുടർന്ന് ഈ തുക വ്യത്യസ്ത ജനവിഭാഗങ്ങളിലെ ആളുകൾക്ക് ഭക്ഷണം, സോപ്പും സാനിറ്റസറും അടങ്ങിയ സാനിറ്റൈസറി കിറ്റ് എന്നിവ നൽകുന്നതിനായി ഉപയോഗിക്കാനാണ് തീരുമാനം.



Reactions