Hot Posts

6/recent/ticker-posts

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രക്തദാനം.


കോട്ടയം: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ സന്നദ്ധ രക്തദാനം നടന്നു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്  രക്തം ദാനം ചെയ്തുകൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് ജില്ലാ പോലീസ് മേധാവി ആഹ്വാനം ചെയ്തു. ബ്ലഡ് ഫോറത്തിലെ നിരവധി അംഗങ്ങൾ രക്തം ദാനം ചെയ്തു.  ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യ കേരളം) ഡോ.വ്യാസ് സുകുമാരൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബുതെക്കേമറ്റം,  ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ വിനോദ് പിള്ള, അസിസ്റ്റൻ്റ് നോഡൽ ഓഫീസർ സരസജൻ എൻ.വി,  മെഡിക്കൽ കോളേജ് ആർ എം ഓ ഡോ.ആർ.പി.രഞ്ജിൻ, ഡോ രാജേഷ് പവിത്രൻ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ചിത്രാ ജെയിംസ്, എന്നിവർ പങ്കെടുത്തു.


ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽവിവിധ സംഘടനകളുമായി ചേർന്ന്  രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട് . കൂടുതൽ വിവരങ്ങൾക്ക് 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.



Reactions