Hot Posts

6/recent/ticker-posts

കോവിഡ്-19 ബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതയും നിയന്ത്രണവും


കോട്ടയം: കോവിഡ്-19 ബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത ജാഗ്രതയും നിയന്ത്രണവും ഏർപ്പെടുത്തി. മൂന്നു ദിവസത്തേക്ക് അവശ്യസേവനം മാത്രമേ അനുവദിക്കൂ. മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തിലെ ചില വാർഡുകളും ഹോട്സ്പോട്ടുകളാക്കും. ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്ന് വിതരണം ഊർജിതമാക്കാനും മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു.

കൂടുതൽ പേർക്ക് കോവിഡ് ബാധയുള്ളതായാണു സൂചന. മഹാരാഷ്ട്രയിൽ നിന്നു വന്ന ലോറിയിലെ ഡ്രൈവറെ ആശുപത്രിയിൽ ചികിത്സയ്ക്കു മാറ്റി. മാർക്കറ്റിൽ രോഗം ബാധിച്ച ചുമട്ടു തൊഴിലാളിയുടെ ഭാര്യ, രണ്ടു മക്കൾ, ഭാര്യാ സഹോദരൻ, 3 ചുമട്ടു തൊഴിലാളികൾ എന്നിവർക്ക് രോഗ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു. വൈക്കം മേഖലയും കനത്ത ആശങ്കയിലാണ്. വടയാർ പിഎച്ച്സി അടച്ചു. 3 ഡോക്ടർമാർ ക്വാറന്റീനിൽ പോയി. 18 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. മണർകാട് പ്രദേശത്തും ശുചീകരണം നടത്തി.

Reactions