Hot Posts

6/recent/ticker-posts

വീട്ടിലിരിക്കാം സമ്മാനം നേടാം.. കോവിഡ് കാലത്ത് സമ്മാനവുമായി പഞ്ചായത്ത്.


മലപ്പുറം: ലോക്ക്ഡൗൺ കാലത്ത് ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീട്ടിലിരുന്ന് സമ്മാനങ്ങൾ നേടാവുന്ന മത്സരവുമായി രംഗത്ത് വന്നിരിക്കുകയാണ് മലപ്പുറം ജില്ലയിലെ താഴേക്കാട് പഞ്ചായത്ത്. അനുസരണയോടെ വീട്ടിൽ ഇരിക്കുന്നവർക്കാണ് പഞ്ചായത്തിന്റെ സമ്മാനം. കൊറോണ വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാൻ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുന്നോട്ട് വെച്ച " വീട്ടിലിരിക്കൂ സമ്മാനം നേടൂ" എന്ന പദ്ധതിക്ക് വമ്പിച്ച പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. പതിനായിരത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിന് കീഴിലുള്ളത്. ഏപ്രിൽ 7നു ആരംഭിച്ച മത്സരം മെയ് 3നാണ് അവസാനിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ ആളുകൾ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസർ പറഞ്ഞു. നിർദ്ദേശിച്ചിരിക്കുന്ന മത്സരസമയത്തിനുള്ളിൽ വീട്ടിലെ ആരെങ്കിലും പുറത്ത് ഇറങ്ങിയാൽ ആ വീട്ടുകാർ മത്സരത്തിൽ അയോഗ്യരാകും. പുറത്തിറങ്ങൽ മോഹികളെ വീട്ടിൽ തന്നെ ഇരുത്താനുള്ള ഈ മത്സരപദ്ധതിയിൽ സ്വർണനാണയം, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങീ വ്യത്യസ്തമാർന്ന സമ്മാനങ്ങളാണ് പഞ്ചായത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് മത്സരവിജയികളെ കണ്ടെത്തുക.
Reactions