Hot Posts

6/recent/ticker-posts

ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്



ബിഗ്‌ബോസ് സീസണ്‍ ടുവിലൂടെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ദിവസം വനിതയില്‍ വന്ന ആര്‍ട്ടിക്കിള്‍ പങ്കു വച്ചാണ് താരം കുറിപ്പ് എഴുതിയത്. ചുമ്മാ എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി എന്നും താരം പറയുന്നു.




സാധനം, അഹങ്കാരി, ജാടതെണ്ടി മുതലായവ കേള്‍ക്കുമ്പോ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്ത എന്തിനാണ് പ്രഹസനങ്ങള്‍ എന്ന്, എന്തായാലും ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെയെന്നും ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ എല്ലാം. താടിയുടെ പ്രശ്‌നം ഇത് വരെ എടുത്ത് കളയാന്‍ തോന്നീട്ടില്ല, മാത്രമല്ല ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല എന്നും താരം തുറന്നു പറഞ്ഞു.

കുറിപ്പ് വായിക്കാം:

ചുമ്മാ എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി :) 'സാധനം'' ''അഹങ്കാരി'' ''ജാടതെണ്ടി'' മുതലായവ കേള്‍ക്കുമ്പോ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്ത എന്തിനാണ് പ്രഹസനങ്ങള്‍ എന്ന്. എന്തായാലും ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെ,
ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ ;) ഇപ്പൊ വരെ എടുത്ത് കളയാന്‍ തോനീട്ടില്ല,ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല ??

ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്, അല്ലെ? ചിന്തിച്ചിട്ടുണ്ടോ?

Reactions