മലയാളത്തിന്റെ പ്രിയപ്പെട്ട നടി അഞ്ജലി അമീര്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോഴിതാ ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്. മമ്മൂട്ടി നായകനായ പേരന്‍ബിലൂടെ താരം പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം ഇപ്പോഴിതാ ജിവിതത്തില്‍ കൂട്ടിനൊരു ആളെ വേണമെന്ന് തുറന്നു പറയുകയാണ.് ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണമെന്നും താരം പറയുന്നു.
തന്റെ കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴപെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തനെ വേണമെന്നും ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണയും ജീവിതയാത്രയില്‍ തന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടാകുമോ എന്നും അഞ്ജലി കുറിച്ചു.
കുറിപ്പ് വായിക്കാം:
ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ?
