ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. ഇതോടെ 10 ദിവസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 5.48 രൂപയും ഡീസലിന് 5.51രൂപയുമാണ് വര്‍ധിച്ചത്.
82 ദിവസത്തെ ഇടവേളക്കു ശേഷം ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നേരിയ വര്‍ധനയാണ് ഇന്ധനവില കൂട്ടാന്‍ കാരണമായി പറയുന്നത്. എന്നാല്‍, വില കുത്തനെ കുറഞ്ഞപ്പോള്‍ ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനികള്‍ തയാറായിരുന്നില്ല.
