Hot Posts

6/recent/ticker-posts

കോട്ടയത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നത് രണ്ടു പേര്‍ക്ക്‌



കോട്ടയം: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന കോരുത്തോട് സ്വദേശിയായ യുവാവിന്റെ മാതാപിതാക്കള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇവരുടെ മകന്‍ ജൂണ്‍ രണ്ടിന് കുവൈറ്റില്‍നിന്ന് എത്തിയതായിരുന്നു. 

ഇതുള്‍പ്പെടെ ഇന്ന് 10 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. നിലവില്‍ 56 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

പാമ്പാടി സ്വദേശി (40), പായിപ്പാട് നാലുകോടി സ്വദേശി (48), നെടുംകുന്നം സ്വദേശി (24), ഗര്‍ഭിണിയായ ചങ്ങനാശേരി സ്വദേശിനി (23), ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി (28), മാലം സ്വദേശി (55), കറുകച്ചാല്‍ ശാന്തിപുരം സ്വദേശി (45), ചങ്ങനാശേരി സ്വദേശി (24) എന്നിവര്‍ക്കാണ് കോരുത്തോട് സ്വദേശികള്‍ക്ക് പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.



Reactions