Hot Posts

6/recent/ticker-posts

ലോക രക്തദായക ദിനാചരണം:ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും മാർ ജേക്കബ് മുരിക്കനെ ആദരിക്കലും




കോട്ടയം:     രക്തദാനം മഹാദാനം... ഈ മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, പാലാ ബ്ലഡ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ തലത്തിലുള്ള പ്രോഗ്രാമുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തി വരികയാണ്.

'ജൂൺ 14 ലോക രക്തദായക ദിനം' കോവിഡ് 19 ൻ്റെ പ്രെത്യേക സാഹചര്യത്തിലും സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമ്മളുടെ ജില്ലയിൽ ആചരിക്കുകയാണ്. ജൂൺ 12 മുതൽ 15 വരെ വിവിധ സ്ഥലങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകളും മികച്ച രക്തദാതാക്കളെ ആദരിക്കലും നടത്തുന്നു.ജൂൺ 12 ന് കോട്ടയം കളക്ട്രേറ്റ്, 13 ന് ഏറ്റുമാനൂർ, 14 ന് പാലാ, 15 ന് കോട്ടയം മെഡിക്കൽ കോളേജ് എന്നിവടങ്ങളിലാണ് നടക്കുന്നത്. ഇന്ന് രാവിലെ 11.30 ന് കോട്ടയം കളക്ട്രേറ്റിൽ രക്തദാന ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ബഹു.ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമൻ നിർവ്വഹിക്കും. 

ഉച്ചകഴിഞ്ഞ് 1.30 ന് പാലാ ബി എഡ് കോളേജ് ഓഡിറ്റോറിയത്തിൽ അവയവദാനത്തിനുശേഷവും രക്തദാനം തുടരുന്ന പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ മാണി സി കാപ്പൻ എം എൽ എ, 
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ്, പാലാ ഡി വൈ എസ് പി ബൈജുകുമാർ കെ, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു.ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമൻ ആദരിക്കുന്നു.

അർച്ചനാ വുമൻസ് സെൻ്റർ ഏറ്റുമാനൂർ, ആൾ കേരളാ കരാട്ടെ അസ്സോസ്സിയേഷൻ, വൈസ്മെൻ ക്ലബ്ബ് പാലാ, എസ് എം വൈ എം കിഴതടിയൂർ യൂണിറ്റ് പാലാ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികൾ നടക്കുന്നത്. 
വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിലും പരിപാടികളിലും മാണി സി കാപ്പൻ എം എൽ എ, അസിസ്റ്റൻ്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ്, പാലാ ഡി വൈ എസ് പി ബൈജുകുമാർ കെ,  ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ,ജില്ലാ ടിബി ഓഫീസർ ഡോ.റ്റിങ്കിൾ പ്രഭാകരൻ,ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, മുനിസിപ്പൽ ചെയർമാൻ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ,
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം എന്നിവർ പങ്കെടുക്കും.

ക്യാമ്പുകൾക്ക് നയിക്കുന്നത്

മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് കോട്ടയം,ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് കോട്ടയം,ലയൺസ് - എസ് എച്ച് എം സി ബ്ലഡ് ബാങ്ക് കോട്ടയം,കിസ്കോ- മരിയൻ ബ്ലഡ് ബാങ്ക് പാലാ,ഐ എച്ച് എം ബ്ലഡ് ബാങ്ക് ഭരണങ്ങാനം എന്നീ ബ്ലഡ് ബാങ്കുകളാണ്.
Reactions