Hot Posts

6/recent/ticker-posts

ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍



തിരുവനന്തപുരം: ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് എത്തുന്നവരെ പ്രാഥമികമായ പരിശോധനകള്‍ നടത്തിയതിന് ശേഷം വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റീന്‍  അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരുടെ സത്യവാങ്മൂലം വാങ്ങിയാവും ഹോം ക്വാറന്റീന്‍ അനുവദിക്കുക.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും പൊലീസിനുമാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇവര്‍ക്ക് പെയ്ഡ് ക്വാറന്റീന്‍  സൗകര്യവുമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഹോം ക്വാറന്റീന്‍ സംബന്ധിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം. സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം സത്യവാങ്മൂലം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 


Reactions