Hot Posts

6/recent/ticker-posts

നടന്‍ സുശാന്ത് സിംങിന്റെ മൃതദേഹം സംസ്‌ക്കരിച്ചു



മുംബൈ : അന്തരിച്ച ബോളീവുഡ് നടന്‍ സുശാന്ത് സിംങ് രാജ്പുതിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.  മുംബൈ വിലേ പാര്‍ലെ ശ്മശാനത്തില്‍ വൈകീട്ട് നാലോടെയാണ് ചടങ്ങുകള്‍ നടന്നത്. പാട്നയില്‍ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബൈയില്‍ എത്തിയിരുന്നു. 

ബോളിവുഡ് താരങ്ങളായ കൃതി സനോണ്‍, ശ്രദ്ധ കപൂര്‍, വിവേക് ഒബ്റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. 

എം.എസ് ധോനി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സുശാന്ത് സിങ് ആറു മാസമായി വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുശാന്തിന്റെ സുഹൃത്തുക്കളും ഇത്തരമൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടില്‍നിന്ന് ലഭിച്ചിട്ടില്ല.



Reactions