Hot Posts

6/recent/ticker-posts

ലോക രക്തദാതാ ദിനാചരണം ജില്ലാതല പരിപാടികൾ സമാപിച്ചു.


കോട്ടയം:     രക്തദാനം മഹാദാനം... ഈ മഹത്തായ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, പാലാ ബ്ലഡ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ തലത്തിലുള്ള പ്രോഗ്രാമുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തി വരികയാണ്.

'ജൂൺ 14 ലോക രക്തദായക ദിനം' കോവിഡ് 19 ൻ്റെ പ്രെത്യേക സാഹചര്യത്തിലും സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിൽ ആചരിച്ചു. ജൂൺ 12 മുതൽ 15 വരെ വിവിധ സ്ഥലങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകൾ നടത്തിയും മികച്ച രക്തദാതാക്കളെ ആദരിച്ച് കൊണ്ടും നടത്തി. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന രക്തദാന ദിനാചരണത്തിൻ്റെ ജില്ലാതല സമാപനം ജില്ലാ കളക്ടർ എം അജ്ജന ഉദ്ഘാടനം ചെയ്തു . മികച്ച രക്തദാതാക്കളെ ആദരിക്കുകയും ചെയ്തു.


ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രാജേഷ്,ബ്ലഡ് ബാങ്ക് എച്ച് ഓ ഡി  ഡോ.എം എസ് സുമ,ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം. ഡോ.കലാ വി എൽ, ഡോ.ചിത്രാ ജയിംസ്,  ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സപ്നാ സനൽ, അനൂപ് പി ജെ എന്നിവർ പങ്കെടുത്തു. സന്നദ്ധ രക്തദാന ക്യാമ്പിൽ വർഗീസ് ജോൺ, നജീബ് കാഞ്ഞിരപ്പള്ളി, പ്രിൻസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ രക്തദാനസേനയുടെയും മറ്റു വിവിധ സംഘടനകളുടേയും അംഗങ്ങൾ രക്തം ദാനം ചെയ്തു.
Reactions