Hot Posts

6/recent/ticker-posts

അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്ന് വനം മന്ത്രി



തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിരപ്പിള്ളി അടഞ്ഞ പദ്ധതിയാണെന്ന് മന്ത്രി കെ. രാജു കൂട്ടിച്ചേര്‍ത്തു.

അതിരപ്പിള്ളിയില്‍ ഇനി സമവായത്തിന് സാധ്യതയില്ല. പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കൂടാതെ സിപിഐയുടെ യുവജനവിഭാഗവും പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. 

നേരത്തെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിയുടെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പദ്ധതിക്ക് എന്‍ഒസി നല്‍കിയ വിവരം പുറത്ത് വന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്.


Reactions