Hot Posts

6/recent/ticker-posts

തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഇന്ധന വിലയില്‍ വര്‍ധന




ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി ആറാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വര്‍ധിച്ചത്.  ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും. 

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില നാലരമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 40 ഡോളറിന് താഴെയാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. 

ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു. 

Reactions