Hot Posts

6/recent/ticker-posts

ഇന്ന് 1251 പുതിയ രോ​ഗികൾ; സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1061 പേർക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 814 പേർ രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ ഉറവിടം അറിയാത്തത് 73 പേർ. 

വിദേശത്തുനിന്ന് എത്തിയവരിൽ 77 പേർക്കാ‌ണ് രോ​ഗം സ്ഥിരീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 94 പേർക്കും. 18ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് സ്ഥിരീകരിച്ച അഞ്ചു മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിങ്ങനെയാണിത്‌. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചത്.








Reactions