Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് കേസുകൾ 34ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 76,472 പുതിയ രോ​ഗികൾ


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.  ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 34ലക്ഷം കടന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകൾ 75000 കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,021 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. 34,63,973 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,52,424 എണ്ണം സജീവ കേസുകളാണ്.

കഴിഞ്ഞ രണ്ട് ദിവസമായി ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. worldometer കണക്കു പ്രകാരം നിലവിൽ ലോകത്തു തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-76,472. രണ്ടാം സ്ഥാനത്തുള്ള യുഎസ്സിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 49,601 കേസുകളാണ്. യുഎസ്സിൽ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,105 പേരാണ്. 1021 പേർ ഇന്ത്യയിലും 868 പേർ ബ്രസീലിലും കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 

ലോകത്തെ കോവിഡ് ബാധിതരുടെ മരണസംഖ്യയിൽ ഇന്ത്യ മൂന്നാമതെത്തി. യുഎസ്സിലും ബ്രസീലിലുമാണ് ഇന്ത്യയിലേതിനേക്കാൾ കൂടുതൽ കോവിഡ് മരണം രേഖപ്പെടുത്തിയത്. 1.85 ലക്ഷം പേരാണ് യുഎസ്സിൽ കോവിഡ് ബാധിതരായി മരണപ്പെട്ടത്. ബ്രസീലിൽ 1.19 ലക്ഷം പേരും.

Reactions