Hot Posts

6/recent/ticker-posts

കോട്ടയത്ത് 126ൽ 118 പേ​ർക്കും രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ


കോ​ട്ട​യം: ജി​ല്ല​യി​ൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. ഇന്ന് 126 പേ​ർ​ക്കു കൂ​ടിയാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.ഇ​തി​ൽ 118 പേ​ർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്ന് എ​ത്തി​യ എ​ട്ടു​പേ​രും ഇതിൽ ഉ​ൾ​പ്പെ​ടു​ന്നു.

81 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1311 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തു​വ​രെ 3543 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. 2229 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ആ​കെ 13124 പേ​ർ ക്വാ​റ​ന്റെ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സമ്പർക്കം മു​ഖേ​ന 22 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. ആ​ർ​പ്പൂ​ക്ക​ര 10, കു​മ​ര​കം 7, മു​ണ്ട​ക്ക​യം, ത​ല​പ്പ​ലം, ഈ​രാ​റ്റു​പേ​ട്ട 6 വീ​തം തൃ​ക്കൊ​ടി​ത്താ​നം, കൂ​രോ​പ്പ​ട 5 വീ​തം എ​ന്നി​വ​യാ​ണ് സമ്പർക്ക വ്യാ​പ​നം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ൾ.

Reactions