Hot Posts

6/recent/ticker-posts

ഇന്ന് 1648 പുതിയ രോ​ഗികൾ: 1495 പേർക്ക് പകർന്നത് സമ്പർക്കത്തിലൂടെ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

കണ്ണൂർ ജില്ലയിൽ നിന്നുള്ള 213 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 237 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 183 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 149 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 120 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 108 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 103 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 98 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 77 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 67 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 21 പേർക്കും, ഇടുക്കി ജില്ലയിൽ 3 നിന്നുള്ള പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള 260 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 253 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 187 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 154 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 134 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 130 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 128 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 103 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 78 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 71 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 24 പേർക്കും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

61 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11, കാസർഗോഡ് ജില്ലയിലെ 10, തൃശൂർ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

സെപ്റ്റംബർ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിൻ (78), സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41), ആഗസ്റ്റ് 5ന് മരണമടഞ്ഞ തൃശൂർ കുര്യാച്ചിറ സ്വദേശിനി ബേബി പോൾ (73), അഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി മോഹനൻ ഉണ്ണി നായർ (54), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാൻ (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 359 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 614 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 123 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 132 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 115 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 32 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 184 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 155 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 278 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 70 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,82,521 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,130 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,91,703 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,84,020 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Reactions