Hot Posts

6/recent/ticker-posts

വിവാദ പരാമർശം: ക​ങ്ക​ണാ റ​ണൗ​ത്തി​ന് വൈ പ്ലസ് സു​ര​ക്ഷ നൽകി കേന്ദ്രം


ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ‌ക​ങ്ക​ണാ റ​ണൗ​ത്തി​ന് വൈ പ്ലസ് സു​ര​ക്ഷ ന​ൽ​കുന്നു. മുംബൈയെ പാ​ക്കി​സ്ഥാ​നു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി​യു​ള്ള താ​ര​ത്തി​ൻറെ പ​രാ​മ​ർ​ശം ഏ​റെ പ്രതിഷേധമുയരുന്നതിനിടെയാണ് അധിക സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥൻ, കമാൻഡോകൾ ഉൾപ്പെടെ 11 പൊലീസുകാരും കങ്കണയുടെ സുരക്ഷക്കുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, സുരക്ഷ നൽകിയ ആഭ്യന്തരമന്ത്രാലയത്തിയും മന്ത്രി അമിത്​ ഷാക്കും ​ കങ്കണ ട്വിറ്ററിലൂടെ നന്ദിയറിച്ചു.  ''ഒരു രാജ്യസ്നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ  കഴിയില്ലെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. ബഹുമാനപ്പെട്ട അമിത് ഷായോട് നന്ദിയുണ്ട്​.  അദ്ദേഹത്തിന് വേണമെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മുംബൈയിലേക്ക് പോകാമെന്ന്​ എന്നെ ഉപദേശിക്കാമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്'' - കങ്കണ ട്വിറ്ററിൽ കുറിച്ചു. 

ബി.ജെ.പി അനുഭാവിയായ കങ്കണയുടെ ട്വീറ്റ് വിവാദത്തിലായതോടെ ശിവ​സേന നേതാക്കൾ പരസ്യമായി പ്രതിഷേധവുമായി രം​ഗത്ത് എത്തി. മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയെ വനിത നേതാക്കളെ വിട്ട്​ തല്ലിക്കുമെന്ന്​ ശിവസേന എം.എൽ.എ പ്രതാപ് സർനായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോകുന്നതാണ്​ നല്ലതെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റാവുത്തും പ്രതികരിച്ചിരുന്നു.

ഈ സാഹചര്യത്തിലാൽ കങ്കണക്ക്​  മുംബൈയിലും സുരക്ഷയൊരുക്കുമെന്ന ഹിമാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. കങ്കണ ഹിമാചൽ പ്രദേശി​ന്റെ മകളാണെന്നും അതിനാൽ  തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിൻെറ കടമയാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അറിയിച്ചു. കങ്കണയുടെ സഹോദരിയും പിതാവും സർക്കാരിനോട് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്​ കത്ത്​ നൽകിയിരുന്നു.   



Reactions