കൊച്ചി: സ്വർണവിലയിൽ നേരിയ തോതിൽ വർധന. പവന് 200 രൂപയാണ് വർധിച്ചത്. ഗ്രാമിന് 25 രൂപയും. ഇതോടെ ഒരു പവന് 36920 രൂപയും, ഗ്രാമിന് 4615 രൂപയുമായി. വില തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനുശേഷമാണ് വിലയിൽ ഇന്ന് വർധനവുണ്ടായിരിക്കുന്നത്.
ആഗോള വിപണിയിലും നേരിയ വർധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് (31.1ഗ്രാം) തനിത്തങ്കത്തിന് 1,870.95 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
