Hot Posts

6/recent/ticker-posts

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: കേ​സ് സി​.ബി.​ഐ​ യ്ക്ക്


തി​രു​വ​ന​ന്ത​പു​രം : പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സ് സി​.ബി.​ഐ​ യ്ക്ക്. ഇതുമായ് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ലോക്കൽ പോലീസ് അന്വേഷണത്തിനെതിരെ നി​ക്ഷേ​പ​ക​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ സാഹചര്യത്തിൽ കേസ് സി.ബി.ഐ യ്ക്ക് കൈമാറണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊണ്ട് നി​ക്ഷേ​പ​ക​ർ തന്നെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.  

സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് രാ​ജ്യ​ത്തി​ൻറെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്വ​ത്തു വ​ക​ക​ൾ ഉ​ണ്ടെ​ന്ന പോ​ലീ​സ് ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​നേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ഉ​ണ്ടെ​ന്നു കാ​ട്ടി നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ത​ട്ടി​പ്പ് കേ​സ് ഒ​റ്റ കേ​സാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ​യും നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

കോ​ന്നി വ​ക​യാ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 276 ശാ​ഖ​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർന്നു​ള്ള പ​രാ​തി​ക​ളി​ലാ​ണു ന​ട​പ​ടി.

Reactions