Hot Posts

6/recent/ticker-posts

സ്വ​ർ​ണ​ക്ക​ട​ത്ത് : ശി​വ​ശ​ങ്ക​റി​നെ എ​ൻ​.ഐ.​എ വീണ്ടും ചോദ്യം ചെയ്യുന്നു




കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എം.​ശി​വ​ശ​ങ്ക​റി​നെ എ​ൻ​.ഐ.​എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊ​ച്ചി എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. 
കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ൻറെ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. സ്വ​പ്ന​യെ​യും ശി​വ​ശ​ങ്ക​റി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും. 

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്വ​പ്ന എ​ൻ.​ഐ​.എ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇത് രണ്ടാം തവണെയാണ് ശി​വ​ശ​ങ്ക​റി​നെ എ​ൻ​.ഐ.​എ ചോദ്യം ചെയ്യുന്നത്. ആദ്യത്തെ ചോദ്യം ചെയ്യൽ മണിക്കൂറുകളാണ് നീണ്ടു നിന്നത്.
Reactions