രാജ്യത്ത് പുതിയ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍
October 11, 2020
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റിയുമുള്ള സംസ്ഥാനമായി കേരളം മാറി. ശനിയാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 11,755 പേര്‍ക്കാണ് ഇന്നലെ ഒരു ദിവസം മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയുമുയര്‍ന്നാല്‍ ചികില്‍സാ സംവിധാനങ്ങള്‍ തികയുമോ എന്ന ആശങ്കയുണ്ട്. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗവ്യാപനം നിയന്ത്രിക്കാന്‍ നിലവിലെ നിരോധനാജ്ഞ പൂര്‍ണമായി ഫലപ്രദമാവുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍