Hot Posts

6/recent/ticker-posts

പാലായില്‍ മാണി സി കാപ്പന്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്ജ്.. താന്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും പി സി.



പാലാ:  പാലായില്‍ മാണി സി കാപ്പന്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്ജ്.. മീനച്ചില്‍ അടക്കമുള്ള പഞ്ചായത്തുകൡ ജോസ് കെ മാണിക്ക് ജനം പരിഗണന നല്‍കില്ലെന്നും കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ കാപ്പനുണ്ടായിരുന്നുവെന്നും ഇത്തവണയും താന്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. മാണി സാറിനോട് ജനങ്ങള്‍ക്ക് സ്‌നേഹമുണ്ടായിരുന്നു എന്നാല്‍ ആ സ്‌നേഹം അദ്ദേഹത്തിന്റെ മകനോട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫുമായി ഏറ്റുമുട്ടാന്‍ പാലായില്‍ എന്‍സിപി ക്ക് ആവില്ല. അതിനാല്‍ എ ല്‍ ഡി എഫില്‍ ജോസ് കെ മാണിയെ എടുത്താല്‍ സ്വാഭാവികമായും മാണി സി കാപ്പന്‍ എന്‍ സി പി വിട്ട് യു ഡി എഫില്‍ മത്സരിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Reactions