ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്നുവരുന്ന സംസ്കൃതിയുടെ ഭൂമികയിലൂടെ 9ചുവടുകൾ എന്ന വെബിനാറിൻ്റെ 4-ാം ദിനമായ ഇന്ന് ശ്രീ സണ്ണി മാത്യൂ കുന്നേൽപ്പുരയിടത്തിൻ്റെ ഗ്രാമഫോൺ മ്യൂസിയം കുട്ടികൾക്ക് കൗതുകമായി.1898 മുതലുള്ള ഗ്രാമഫോണുകൾ, ഫോണോഗ്രാഫുകൾ, വയർ റെക്കോർഡർ തുടങ്ങിയവയുടെ ശേഖരത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച അതുല്യപ്രതിഭയാണ് ശ്രീ സണ്ണി മാത്യു ഇദ്ദേഹത്തിൻ്റെ ഗ്രാമഫോൺ മ്യൂസിയം ഇന്ത്യയിൽ ആദ്യത്തേതാണ്. കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജരായി വിരമിച്ച അദ്ദേഹം അമേരിക്ക, ലണ്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ റെക്കോർഡിംഗ് ചരിത്ര സംബന്ധിയായ സംഘടനകളിൽ അംഗമാണ് ഗ്രാമഫോണിനേക്കുറിച്ച് കേട്ടറിവു പോലുമില്ലാത്ത കുരുന്നുകൾക്ക് ഇത് ഒരു പുത്തൻ അനുഭവമായിരുന്നു
ഈരാറ്റുപേട്ട ഉപജില്ല AE0 ശ്രീ ജോർജ് തോമസ് മുഖ്യാതിഥിയായിരുന്നു നവീനങ്ങളായ ഇത്തരം പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സി.സൗമ്യയേയും അധ്യാപകരേയും അഭിനന്ദിക്കുകയും ഇനിയും കൂടുതൽ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ മുന്നേറാനാകട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
